പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

ബ്രൂസ് പെറ്റി,പി.വി.കൃഷ്ണന്‍ മാഷ്,T.K സുജിത്ത് പിന്നെ ഞങ്ങളും.

-->
ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ശനിയാഴ്ച്ച
കനകക്കുന്ന് കൊട്ടാരത്തില്‍ ലഭിച്ചത്.IT@School സംഘടിപ്പിച്ച
Cartoon Animation workshop-ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍
7 പേര്‍ക്കാണ്.ലോകപ്രശസ്ത ആസ്ത്രേലിയന്‍ കാര്‍ട്ടൂണിസ്റ്റും അനിമേറ്ററുമായ ബ്രൂസ് പെറ്റി പങ്കെടുക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.
രാവിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ പി.വി.കൃഷ്ണന്‍ മാഷ് ക്ലാസെടുത്തു.മനുഷ്യമനസ്സ് ഒരു തേനീച്ചക്കൂടു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് അഭിരുചികളുടെ അറകള്‍ കാല ടെക്നോളജിയുടെ സാധ്യതയില്‍ ചെയ്യാന്‍ കഴിയുന്ന പുതുതലമുറയെ
അദ്ദേഹം അഭിനന്ദിച്ചു.ഗ്രാഫിക് കമ്മ്യൂണിക്കേഷന്‍ വെറുമൊരു തമാശയല്ല സാമൂഹികപ്രാധാന്യമുള്ളതാണ്.നാം വരയ്ക്കുന്ന ഓരോന്നിന്റെയും keylines നാം കണ്ടെത്തി വരയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തി,സ്ഥലം,പ്രശ്നം,വാര്‍ത്തകള്‍ ഇവയ്ക്കു മുന്നില്‍ നിരന്തരം തുറന്നിരിക്കുന്ന കണ്ണുകള്‍ നമുക്കുണ്ടായിരിക്കണം.
കുട്ടികളുടെ അനിമേഷന്‍ കണ്ട് ആസ്വദിച്ച സുജിത്ത്ചേട്ടന്‍
(കേരളാകൗമുദിയിലെ കാര്‍ട്ടൂണിസ്റ്റ്) കൊച്ചുകാര്യങ്ങളുടെ തമ്പുരാക്കന്മാര്‍
എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്.വക്രതയുടെ ലാവണ്യം വിശ്വല്‍സിന്റെ ശക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പട്ടം പറത്തി മിന്നലിന്റെ ശക്തിയെക്കുറിച്ച് പഠിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഒരു നല്ല കാര്‍ട്ടൂണിസ്റ്റു കൂടിയായിരുന്നു എന്നത് ഞങ്ങള്‍ക്ക്
പുതിയ അറിവായിരുന്നു.അദ്ദേഹത്തിന്റെ 'Join or die' എന്ന കാര്‍ട്ടൂണ്‍
വളരെ വ്യത്യസ്തമായിരുന്നു.ശങ്കര്‍,അബു എബ്രഹാം എന്നിവരുടെ കാര്‍ട്ടൂണുകള്‍ മുതല്‍ ഇന്നത്തെ കാര്‍ട്ടൂണിസ്റ്റ് കമല്‍ എത്തി നില്‍ക്കുന്ന
ചരിത്രമാണ് ചേട്ടന്‍ slide presentation-ലൂടെ ഞങ്ങളുമായി പങ്കു വെച്ചത്.ഉച്ച കഴി‍ഞ്ഞ് അങ്കിള്‍ ബ്രൂസ് ഞങ്ങളോടൊപ്പം കൂടി(ബ്രൂസ് പെറ്റിയെ അങ്ങനെയാണ് വിളിക്കേണ്ടത്.അദ്ദേഹത്തിന്റെ നാട്ടിലൊന്നു തന്നെ സാര്‍ എന്ന വാക്കൊന്നും ഉപയോഗിക്കില്ല.അധ്യാപകരെ പോലും പേരു ചൊല്ലി വിളിക്കാം.ഞങ്ങള്‍ ഇവിടെ അങ്ങനെ വിളിച്ചാല്‍?)
ഞങ്ങളുമായി സംസാരിക്കാനാണ് അദ്ദേഹം കൂടൂതല്‍ സമയം
ചെലവഴിച്ചത്.കാര്‍മലിലേയും ,കോട്ടണ്‍ഹില്ലിലെയും പെണ്‍കുട്ടികള്‍
ഇംഗ്ലീഷില്‍ തുരുതെരെ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ ആദ്യം
ഒന്നു അമ്പരുന്നു.പിന്നെ ഞങ്ങളും ഇംഗ്ലീഷില്‍ വച്ചു കാച്ചിയില്ലേ.
അങ്കിള്‍ ബ്രൂസിനോട് (മലയാളത്തില്‍ ചോദിച്ചാല്‍ വിവര്‍ത്തനം ചെയ്യാന്‍ അവിടെ ആളുണ്ടായിരുന്നെങ്കിലും അപ്പോള്‍ ഞങ്ങള്‍ക്ക്
ഇംഗ്ലീഷില്‍ ചോദിക്കാനാണ് തോന്നിയത്.)ഞങ്ങളുടെ നിസാരചോദ്യങ്ങള്‍ പോലും വളരെ ഗൗരവമായി കേട്ട് എത്ര ശ്രദ്ധയോടും,വിശദമായുമാണ് 82കാരനായ അട്ടേഹം മറുപടി പറഞ്ഞത്.ശശി തരൂര്‍ എം.പിയാണ് കുട്ടികള്‍ക്ക് സമ്മാനദാനം നടത്തിയത്.ബ്രൂസ് അങ്കിളിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ഞങ്ങള്‍ മറന്നില്ല.കാര്‍ട്ടൂണിനാല്‍ ഒരു ഓട്ടോഗ്രാഫ് അല്ലെങ്കില്‍ ഒരു ഓര്‍മ്മച്ചെപ്പ്.






















ബ്രൂസ് പെറ്റിയുടെ 1976-ലെ ഓസ്കാര്‍ അവാര്‍ഡ് നേടിയ Liesure.


ചൊവ്വാഴ്ച, നവംബർ 22, 2011

മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്ത് ഒരു വീട് '




 നമ്മുടെ ആകെയുള്ള സ്വത്തായിരുന്നു ആ കമ്പിളിപ്പുതപ്പ്. മഴക്കാലം വന്നാല്‍ ഇനി നമുക്കെവിടെയാണൊരു രക്ഷ? അത് നീ എന്തിന് അവന് കൊടുത്തു? അയാളെന്നോട് സംഗീതത്തെക്കുറിച്ച് സംസാരിച്ചു. ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു. തന്റെ ഏകസ്വത്തായ കമ്പിളിപ്പുതപ്പ് ചെറുപ്പക്കാരന് സമ്മാനിച്ച അറുമുഖത്തിന്റെ ഭാര്യയുടെ പ്രവൃത്തി നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?
 എന്റെ അഭിപ്രായത്തില്‍ ഏറ്റവും ഉത്തമമായ ഒരു പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നത്. കാരണം തന്റെ ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത ബഹുമാനവും സ്നേഹവുമാണ് ആ യുവാവ് അവര്‍ക്കു നല്‍കിയത്. കേവലം ഭക്ഷണം മാത്രമാണ് ജീവിതമെന്ന് വിചാരിക്കുന്ന ആളാണ് ഇതിലെ 'അറുമുഖന്‍' എന്ന കഥാപാത്രം.
എന്നാല്‍ ഭക്ഷണം മാത്രമല്ല അംഗീകാരം ലഭിക്കുന്ന ഒരു മനസ്സുകൂടി സ്ത്രീകള്‍ക്കുണ്ട് എന്ന് അയാള്‍ മനസ്സിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ മനസ്സിലാക്കാനോ അവ പുറത്തെടുക്കാനോ അറുമുഖന്‍ ഭാര്യയ്ക്ക് പ്രോത്സാഹനം നല്കുന്നില്ല. എന്നാല്‍ സൗമ്യമായി സംസാരിക്കുന്ന ആ യുവാവിന് സ്ത്രീയുടെ മനസ്സില്‍ സന്തോഷം പകരാന്‍ സാധിക്കുന്നു. സ്ത്രീയ്ക്ക് തനിക്ക് ഇതുവരെ ലഭിക്കാതിരുന്ന അംഗീകാരം ആ യുവാവില്‍ നിന്നു കിട്ടുന്നു. ആദ്യ മാത്ര കാണുമ്പോള്‍ തന്നെ ആ യുവാവ് അവരെ 'ഗൃഹലക്ഷ്മി' എന്നാണ് സംബോദന ചെയ്തത്. 'പ്രകാശം പരത്തുന്ന ആണ്‍കുട്ടി'യായി മാറുകയാണ് ആ യുവാവ്. സ്ത്രീയ്ക്ക് തോന്നുന്നത് തന്റെ ജീവിതത്തില്‍ ഇതുവരെ കടന്നുവരാത്ത പ്രകാശത്തിന്റെ ഒരിത്തിരി പൊന്‍വെട്ടം നല്‍കാന്‍ ആ യുവാവിന് കഴിഞ്ഞു. അതുമാത്രമല്ല, തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതത്തെപ്പറ്റിയും അയാള്‍ സംസാരിച്ചു എന്നതിനാലാണ് അവള്‍ അയാള്‍ക്ക് ആ പുതപ്പ് സമ്മാനിച്ചത്. അതിലും വിലയേറിയ ഒന്നും അവളുടെ പക്കല്‍ ഇല്ലായിരുന്നു. “ എന്റെ അയല്‍വക്കത്ത് ഒരു ഭാഗവതരായിരുന്നു താമസിച്ചിരുന്നത് രാവിലെ ഞാന്‍ പാട്ടുകേട്ടുകൊണ്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിരുന്നത്.” എന്ന ആ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് സംഗീതത്തിന്റെ മാധുര്യം അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു വ്യക്തം.
അതിനാലാണ് തന്റെ എല്ലാമെല്ലാമായ പുതപ്പ് ആ യുവാവിന് നല്‍കിയത്. അതിന് അവള്‍ നല്‍കുന്ന വിശദീകരണം യുക്തിപൂര്‍വ്വമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. അംഗീകാരം കൊതിക്കുന്ന ഏതൊരു സ്ത്രീ മനസ്സും യുവാവിന്റെ വാക്കുകളെ ഇഷ്ടപ്പെട്ടുപോകും. കനലെരിയുന്ന അവളുടെ ജീവിതത്തില്‍ ഇത്തിരി തേന്‍മഴ പെയ്യിക്കാന്‍ ആ യുവാവിന് കഴിഞ്ഞു. അതിനാല്‍ അയാളും ആ കാര്യത്തില്‍ കൃതാര്‍ത്ഥനാണ്.
പക്ഷേ അവളുടെ മനസ്സിന് സുഖം നല്‍കുന്ന കാര്യങ്ങള്‍ അറുമുഖന്‍ എപ്പോഴെങ്കിലും ചെയ്തിരുന്നുവെങ്കില്‍ അയാളുടെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അവള്‍ ചെറുതായെങ്കിലും പരിശ്രമിച്ചേനെ. എന്നാല്‍ അറുമുഖന് ഈ സംഭാഷണങ്ങളെല്ലാം മുഷിപ്പനായാണ് തോന്നിയത്. അതിനാല്‍ തന്നെ ആ സ്ത്രീയ്ക്ക് അറുമുഖനേക്കാള്‍ പ്രിയപ്പെട്ടത് ആ യുവാവ് തന്നെയായിരുന്നിരിക്കും. അത്രമാത്രം ആ യുവാവിന്റെ സാന്നിധ്യം അവളില്‍ സ്വാധീനം ചെലുത്തി.
കേവലം അടുക്കളയില്‍ ഒതുങ്ങിപ്പോകേണ്ടവളല്ല സ്ത്രീ. അവര്‍ക്ക് അവരുടേതായ ചിന്തകളും വ്യക്തിത്വവും കാണും. അതു മനസ്സിലാക്കുന്ന പുരുഷന്മാരെ ലഭിക്കാത്തതാണ് അവരുടെ ജീവിതത്തിന്റെ പരാജയവും.
                                       ആതിര 10 C

ശനിയാഴ്‌ച, നവംബർ 19, 2011

വരകളുടെ വിസ്മയങ്ങളുമായി വീണ്ടും ആനിമേഷന്‍ ക്ലാസ്സ്


19-11-2011 ാം തിയതി ശനിയാഴ്ച്ച ഞങ്ങളുടെ സ്കൂളില്‍ വച്ച് വീണ്ടും ആനിമേഷന്‍ ക്ലാസ്സ് തുടങ്ങി . ഞങ്ങളുടെ സ്കൂളിലെ 22ഓളം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ക്ലാസ്സില്‍ ഞങ്ങളുടെ സ്കൂളിലെ തന്നെ കുട്ടി ആനിമേറ്റര്‍മാരായ അജയ്, ഷിഹാസ്, പ്രമോദ്, അനിക്കുട്ടന്‍, മുഹമ്മദ് സഹദ് എന്നിവരാണ് ക്ലാസ്സെടുത്തത്. കുട്ടികള്‍ വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. IT @ School ല്‍ നിന്നുമുള്ള മൊഡ്യൂള്‍ CD കള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തിയത് . നാലു ദിവസത്തെ മൊഡ്യൂളനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്.

ബുധനാഴ്‌ച, നവംബർ 16, 2011

ഐ.റ്റി സബ് ജില്ലാ മേളയില്‍ ഞങ്ങള്‍.....


ഈ വര്‍ഷത്തെ സബ് ജില്ലാ .റ്റി മേളയില്‍ UP വിഭാഗം
Overall Trophy ഞങ്ങള്‍ക്ക് . Hsവിഭാഗം രണ്ടാം സ്ഥാനവും ലഭിച്ചു.
ഞങ്ങളുടെ അഭിമാന താരങ്ങള്‍.
UP വിഭാഗം
.റ്റി ക്വിസ്- നിര്‍മല്‍ചന്ദ്.-1st
മലയാളം ടൈപ്പിംഗ്- അനന്ദു B റാം.-1st
ഡിജിറ്റല്‍ പെയിന്റിംഗ്- അഭിരാം S അമ്പാടി.-3rd
HS വിഭാഗം
.റ്റി ക്വിസ്- അജയ്.V.S-2nd
മലയാളം ടൈപ്പിംഗ്- അജയ്.V.S-2nd
ഡിജിറ്റല്‍ പെയിന്റിംഗ്-മുഹമ്മദ് സഹദ്-1st
വെബ് പേജ് നിര്‍മാണം-പ്രമോദ്.R-2nd
പ്രസന്റേഷന്‍-അനുക്കുട്ടന്‍-3rd

ബുധനാഴ്‌ച, നവംബർ 02, 2011

രസതന്ത്ര വണ്ടി വന്നപ്പോള്‍




2011 രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ്
രസതന്ത്രവണ്ടി വന്നത്. ഫിനോള്‍ഫ്തലിന്‍ ഉപയോഗിച്ച് ഒരു പേപ്പറില്‍ '2011 രസതന്ത്രവര്‍ഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകള്‍ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റല്‍, വിവിധ നിറത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങള്‍. 2011 രസതന്ത്രവര്‍ഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100ാം വര്‍ഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവര്‍ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവര്‍ അവതരിപ്പിച്ച പരിപാടികള്‍. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്റെ ചിരിയിതല്ല പിന്നെ എന്താണിത് ?

കഥ

കാലത്തിന്റെ വേഗത തുടര്‍ന്നു കൊണ്ടിരിക്കെ ഒരു പകല്‍, അവിടെ ഇളം പുല്ലുകളില്‍ തീ പിടിച്ചിരിക്കുകയാണ്. സാവധാനം തീ പടരുവാന്‍ തുടങ്ങി. ആ തീയുടെ അടുത്തേയ്ക്കെന്ന പോലെ ഒരു പിഞ്ചു ബാലന്‍ നടന്നടുക്കുകയാണ്. അവന്‍ അവന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറുന്നില്ല. എന്റെ ഉള്ളം ഭയന്നു. ആ ബാലന്‍ ഇപ്പേള്‍ വെന്തെരിയും. ഞാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ നിസ്സഹായനായി നിന്നു. പിഞ്ചുബാലന്റെ മരണം  കണ്ടുനില്‍ക്കുന്ന ക്രൂരനാകാന്‍ പോവുകയാണല്ലോ ഞാന്‍ ആവലാതി പിടിച്ച് തീയുടെ ദിശ ഞാന്‍ തിരഞ്ഞു. ഒടുവിലാണ് എനിക്കത് മനസ്സിലായത്. ദിനങ്ങള്‍ക്കൊപ്പം കൂടിവരുന്ന ആഗോളതാപനം. അതിനു പിന്നില്‍ ക്രുദ്ധനായിത്തീര്‍ന്ന സൂര്യകിരണമാണ്. അതിന്റെ പ്രകാശത്തെയാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. അതറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. കാരണം അത് ആ കുഞ്ഞിന് ഒന്നും വരുത്തുകയില്ലല്ലോ. ഞാന്‍ ആശ്വാസത്തോടെ കുഞ്ഞിനെ നോക്കി. കുഞ്ഞുകണ്ണുകള്‍ പൂക്കുന്ന മുല്ലമൊട്ടുകള്‍ പോലുള്ള പല്ലുകള്‍. ഞാന്‍ അവന്റെ സൗന്ദര്യം കണ്ടിരിക്കെ അവന്‍, പ്രകാശത്തെ ആഗിരണം ചെയ്തുകൊണ്ടു നില്‍ക്കുന്ന പുല്‍മേടുകളിലേയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ അവിടെ വളരെയധികം ഉച്ചത്തില്‍ അവന്റെ നിലവിളി ഉയര്‍ന്നു. ആ ബാലന്‍ വെന്തെരിഞ്ഞു. അവസാനം വശേഷിച്ചത് കുറച്ച് എല്ലുകള്‍. പിന്നെ ഒന്നുകൂടി ബാക്കിയായി. മരണത്തിനു മുന്നില്‍ തലകുനിക്കാതെ ഉയര്‍ന്നു നില്‍ക്കുന്ന ആത്മാവ്. അവന്റെ ആത്മാവ് പുകയായി മുകളിലേയ്ക്ക് ഉയര്‍ന്നു. പതിയെ അവന്‍ എവിടെയോ ചെന്നോടിയൊളിച്ചു. ഞാന്‍ അപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു. ആ ചിരി നിലവിളിയായി താളമില്ലാത്ത സംഗീതം പോലെ തിരമാലകളുടെ പകയില്‍ പങ്കുചേര്‍ന്ന് കാറ്റില്‍ ലയിച്ച് അലമുറയിട്ട് ഒഴുകി നടന്നു. നാളുകള്‍ക്കൊടുവില്‍ ബാക്കിയായത് ആത്മാവു മാത്രം.

Shihas. S
 9 B

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

ആകാശത്തേക്കൊരു കിളിവാതില്‍


10/10/2011 തിങ്കാളാഴ്ച്ച ഞങ്ങളുടെ SCHOOLല്‍ വച്ച് ബഹിരാകാശവാരത്തോട് അനുബന്ധിച്ച് ISROയില്‍ നിന്നു്  വേണുഗോപാല്‍ സാറും യുവശാസ്ത്രജ്ഞന്മാരും നയിച്ച ക്ലാസ് ഉണ്ടായിരുന്നു. കശിഞ്ഞ 50 വര്‍ഷത്തെ ബഹിരാകാശനേട്ടങ്ങളെക്കുറിച്ചുള്ളതായിരുന്നു ഈ ക്ലാസ് .
ആദ്യമായി ബഹിരാകാശത്ത് യാത്ര തിരിച്ച വ്യക്തിക്കളെക്കുറിച്ചും അവര്‍ പോയ വാഹനങ്ങളെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായി ക്ലാസുകള്‍ എടുത്തു. SPUTNIC-1ആണ് ആദ്യമായി
വിക്ഷേപിച്ചത്. അമേരിക്കയും റഷ്യയും ആണ് ബഹിരാകാശ യാത്രയില്‍ മുന്നിട്ടുനില്‍ക്കുന്നത് APPOLO MISSIONS എന്നപദ്ധതിയില്‍ 14 MISSIONS ഉണ്ട്. ഇതില്‍10 എണ്ണം വെറുതെ അയച്ച് പരീക്ഷണം നടത്തിയതിനു ശേഷമാണ് നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചന്ദ്രനിലേക്ക് പോയത്.
തികച്ചും വളരെ പ്രയോജനകരമായ ഒരു
ക്ലാസ് ആയിരുന്നു ഇത്. ബഹിരാകാശത്തെക്കുറിച്ചൊക്കെ കൂടുതല്‍ വളരെ വ്യക്തമായി ബഹിരാശത്തെക്കുറിച്ചൊക്കെ കൂടുതല്‍ വ്യക്തമായി
മനസിലാക്കാന്‍ സാധിച്ചു.