പുതിയ പാഠ്യപത്ഥതി ഗണിതപഠനത്തില്‍ വിസ്മയങ്ങള്‍ വീയിക്കുമെന്ന് കരിപ്പൂര്‍ ഗവണ്‍മന്റ് ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചു.എല്‍.പി,യൂ.പി,എച്ച്.എസ്,വിഭാഗങ്ങളിലായി നടന്ന ഗണിതപഠനോപകരണങ്ങളുടെ നിര്‍മാണവും പ്രദര്‍ശനവും ശ്രധേയമായിരുന്നു.ഗണിത ക്വിസ്,സെമിനാര്‍,എന്നിവയോടൊപ്പം തന്നെ ജ്യോമട്രിയുമായി ബന്ദപ്പെടുത്തി സമഗ്ര രീതിയിലുള്ള സ്ലൈഡ് പ്രെസന്റേഷനും കുട്ടികള്‍ നിര്‍മിച്ചു.അജിത്ത് എന്ന വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ജ്യാമിതീയ ഉപകരണങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.ഗണിതശാസ്ത്രജ്ഞന്‍ സുധാകരന്‍ ഉത്ഖാടനം ചെയ്തു.ജ്യാമിതീയകളവും ഗണിത വയലിനും,ഗണിത പാര്‍ക്കും പുതിയ പഠനരീതിയില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ഇടപെടലിനെ സൂചിപ്പിക്കുന്നതാണെന്ന് ഗണിത അധ്യാപകര്‍ പറഞ്ഞു.
വ്യാഴാഴ്‌ച, ജൂലൈ 31, 2008
ചൊവ്വാഴ്ച, ജൂലൈ 22, 2008
ഞങ്ങളും'കരുക്കള്‍'നീക്കുന്നു.
ചെസ്സില്‍ സ്കൂള്‍ കുട്ടികളുടെ അരിവ് പരിചിതമാണെന്നും ഒരു ചെസ്സ് ക്ലബ്ബ് രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഇതിനായി ഊരോ ക്ലാസ്സുകളില്‍ നിന്നും കുറച്ചു പേരെ തെരഞ്ഞെടുത്തു.ഞങ്ങള്‍18-9-2008 ന് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലാസ്സുകളില്‍ നടത്താന്‍ തീരുമാനിച്ചു.ഇതിനായി പ്രമോദ് ചേട്ടനേയും ഷൈജുച്ചേട്ടനേയും ക്ഷണിച്ചു.ഷൈജുചേട്ടന്‍ സംസ്ഥാന ജൂനിയര്‍ ചാംബ്യനും പ്രമ്മോദ് ചേട്ടന്‍ റണ്ണറപ്പും ആയിരുന്നു.വൈകുന്നേരം ക്ലാസ്സുകള്‍ ആരംഭിച്ചൂ.
വ്യാഴാഴ്‌ച, ജൂലൈ 17, 2008
ബ്ലോഗ് സലാം
ഏറ്റവും പ്രായമുള്ള ഇന്റെര്‍ നെറ്റ് ബ്ലോഗറായ ഒലിവ് റെയ്‌ലി അവസാനത്തെ ബ്ലോഗ് പോസ്റ്റ് ചെയ്തു. 'ഹാപ്പിസോങ്ങ്സ് 'എന്നായിരുന്നു അവസാനബ്ലോഗിന്റെ പേര്. ലോകമെമ്പാടുമുള്ള അവരുടെ ബ്ലോഗ് ഫ്രണ്ട്സ് അവരുടെ അവസാന യാത്രയില്‍ ദു:ഖിതരാണ്. ലോകമെമ്പാടുമുള്ള അവരുടെ ബ്ലോഗ് ഫ്രണ്ട്സ് അവരുടെ അവസാന യാത്രയില്‍ ദു:ഖിതരാണ്
വെള്ളിയാഴ്‌ച, ജൂലൈ 11, 2008
വനമഹോത്സവത്തില്‍ ഞങ്ങളും.
ജൂലൈ 2-ലെ വനമഹോത്സവ ആഘോഷത്തില്‍ കുട്ടികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി.മലയാളം,ഇംഗ്ലീഷ്,ഹിന്ദി തുടങ്ങിയ വിഷയങ്ങളിലാണ് പോസ്റ്റര്‍ രചനാമത്സരം നടത്തിയത്.മത്സരത്തില്‍ u.p,h.s വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുത്തു.
ചൊവ്വാഴ്ച, ജൂലൈ 08, 2008
മലയാളകവിതയിലെ പരിസ്ഥിതിഭംഗി ആസ്വദിക്കാന്‍........
ജൂണ്‍ 28-ന് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പ്രോജക്ട് ചര്‍ച്ച നടന്നു."മലയാള കവിതയിലെ പാരിസ്ഥിതിക സൂചനകള്‍" എന്നായിരുന്നു പ്രോജക്ട് വിഷയം. വെയിലോപ്പിള്ളി,അയ്യപ്പപ്പണിക്കര്‍,സുഗതകുമാരി,സച്ചിദാനന്ദന്‍ തുടങ്ങിയ എഴുത്തുകാരുടെ സാഹിത്യ സംഭാവനകള്‍ കുട്ടികള്‍ പഠിച്ച് ചര്‍ച്ചകള്‍ക്ക് വിധേയമാക്കി.കുട്ടികളുടെ ചര്‍ച്ചാഫലങ്ങളില്‍ നിന്ന് നിഗമനങ്ങളില്‍ എത്തിച്ചേരുകയും റിപ്പോര്‍ട്ടാക്കി മാറ്റുകയും ചെയ്യ്തു.
- 10 എ യിലെകുട്ടികള്‍
- 10 എ യിലെകുട്ടികള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)