പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 27, 2011

'ത്രുടി'യിലെ കാലം - പുസ്തക ചര്‍ച്ച




 ഞങ്ങളുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ പി.കെ.സുധിയുടെ പുതിയ നോവലാണ് 'ത്രുടി'.ഈ നോവലില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത് നെടുമങ്ങാട് മലയാളം സമിതിയും. 22 ന് വൈകുന്നേരം ഠൗണ്‍ LPS ല്‍ നടന്ന ചര്‍ച്ചയില്‍ ചായം ധര്‍മരാജന്‍,ഡി.യേശുദാസ്,ഡോ.രാജശേഖരന്‍,ജി.എസ്.ജയചന്ദ്രന്‍,വിനീഷ് കളത്തറ,ശശിധരന്‍ നായര്‍,അഭിലാഷ് എന്നിവര്‍

തിങ്കളാഴ്‌ച, ജനുവരി 24, 2011

രാത്രിയും പകലാക്കി...


ഈ വര്‍‍‍‍‍‍‍‍ഷം പത്താം ക്ലാസില്‍‍‍‍‍ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന
കുട്ടികള്‍ക്ക് വൈകുന്നേരം 6 മണി മുതല്‍‍‍ 8മണി വരെ പ്രത്യേകം പഠനപ്രവര്‍ത്ത-
നങ്ങളൊരുക്കുന്നു.ബാലചന്ദ്രന്‍ സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്ത-
നത്തില്‍ സ്കൂളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കുന്നു.അധ്യാപകരും നല്ലവരായ
നാട്ടുകാരും കുട്ടികള്‍‍‍‍‍‍‍‍ക്ക് ഭക്ഷണം കൊടുക്കാന്‍‍‍‍‍‍ വേണ്ട സഹായം ചെയ്യുന്നു.വീടുകളി-
ല്‍‍‍‍‍‍‍ പഠിക്കാനുള്ള സാഹചര്യമില്ലാത്തവര്‍‍‍‍‍‍‍ക്കും താല്‍‍‍‍‍‍പര്യം കാണിക്കാത്തവര്‍‍‍‍‍‍ക്കുംഈ
ക്ലാസ് വളരെ പ്രയോജനപ്രദമാകുന്നുണ്ട്.നല്ലൊരു റിസള്ട്ട് പ്രതീക്ഷിക്കുന്നു.

പഠനത്തിനു മുന്‍പ് ഭക്ഷണം.