കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരനായ ശ്രീ.പാലോട് ദിവാകരന് നിര്‍വ്വഹിച്ചു. കുട്ടികളുടെ രചനകളടങ്ങിയ ഡിജിറ്റല്‍ മാഗസിന് - ഡിജിറ്റല്‍ മര്മരങ്ങള് പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉഷ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഷാജി സാര്‍ സ്വാഗതം പറഞ്ഞു. ഹരിദാസ് സാര്‍ ആശംസ പറഞ്ഞു. പാര്‍വ്വതി തന്റെ കഥ അവതരിപ്പിച്ചു. രഹ്ന, ഗോപിക തുടങ്ങിയവര്‍ കവിതാവതരണം നടത്തി. പ്രണവ് നന്ദി പറഞ്ഞു. രേഷ്മാ കൃഷ്ണയായിരുന്നു പരിപാടിയുടെ അവതാരക.
2 അഭിപ്രായങ്ങൾ:
വിദ്യാരംഗം കലാസാഹിത്യവേദിയ്ക്കും ഡിജിറ്റല്‍ മാഗസിനും ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്നു. സസ്നേഹം
all heartal support to my beloved school
by shaji sir
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ