കഥ
കാലത്തിന്റെ വേഗത തുടര്‍ന്നു കൊണ്ടിരിക്കെ ഒരു പകല്‍, അവിടെ ഇളം പുല്ലുകളില്‍ തീ പിടിച്ചിരിക്കുകയാണ്. സാവധാനം തീ പടരുവാന്‍ തുടങ്ങി. ആ തീയുടെ അടുത്തേയ്ക്കെന്ന പോലെ ഒരു പിഞ്ചു ബാലന് നടന്നടുക്കുകയാണ്. അവന് അവന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറുന്നില്ല. എന്റെ ഉള്ളം ഭയന്നു. ആ ബാലന് ഇപ്പേള്‍ വെന്തെരിയും. ഞാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ നിസ്സഹായനായി നിന്നു. പിഞ്ചുബാലന്റെ മരണം കണ്ടുനില്ക്കുന്ന ക്രൂരനാകാന്‍ പോവുകയാണല്ലോ ഞാന്‍ ആവലാതി പിടിച്ച് തീയുടെ ദിശ ഞാന്‍ തിരഞ്ഞു. ഒടുവിലാണ് എനിക്കത് മനസ്സിലായത്. ദിനങ്ങള്‍ക്കൊപ്പം കൂടിവരുന്ന ആഗോളതാപനം. അതിനു പിന്നില്‍ ക്രുദ്ധനായിത്തീര്‍ന്ന സൂര്യകിരണമാണ്. അതിന്റെ പ്രകാശത്തെയാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. അതറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. കാരണം അത് ആ കുഞ്ഞിന് ഒന്നും വരുത്തുകയില്ലല്ലോ. ഞാന്‍ ആശ്വാസത്തോടെ കുഞ്ഞിനെ നോക്കി. കുഞ്ഞുകണ്ണുകള്‍, പൂക്കുന്ന മുല്ലമൊട്ടുകള്‍ പോലുള്ള പല്ലുകള്‍. ഞാന്‍ അവന്റെ സൗന്ദര്യം കണ്ടിരിക്കെ അവന്, പ്രകാശത്തെ ആഗിരണം ചെയ്തുകൊണ്ടു നില്ക്കുന്ന പുല്‍മേടുകളിലേയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ അവിടെ വളരെയധികം ഉച്ചത്തില്‍ അവന്റെ നിലവിളി ഉയര്‍ന്നു. ആ ബാലന് വെന്തെരിഞ്ഞു. അവസാനം അവശേഷിച്ചത് കുറച്ച് എല്ലുകള്‍. പിന്നെ ഒന്നുകൂടി ബാക്കിയായി. മരണത്തിനു മുന്നില്‍ തലകുനിക്കാതെ ഉയര്‍ന്നു നില്ക്കുന്ന ആത്മാവ്. അവന്റെ ആത്മാവ് പുകയായി മുകളിലേയ്ക്ക് ഉയര്‍ന്നു. പതിയെ അവന് എവിടെയോ ചെന്നോടിയൊളിച്ചു. ഞാന്‍ അപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു. ആ ചിരി നിലവിളിയായി താളമില്ലാത്ത സംഗീതം പോലെ തിരമാലകളുടെ പകയില്‍ പങ്കുചേര്‍ന്ന് കാറ്റില്‍ ലയിച്ച് അലമുറയിട്ട് ഒഴുകി നടന്നു. നാളുകള്‍ക്കൊടുവില്‍ ബാക്കിയായത് ആത്മാവു മാത്രം.
Shihas. S
9 B

3 അഭിപ്രായങ്ങൾ:
ആഗോളതാപനത്തെ മുന്‍നിര്‍ത്തി എഴുതിയ പോസ്റ്റ് കൊള്ളാം , നാം എന്തെല്ലാം കാണാനിരിക്കുന്നു ഇനി ,
ഈ പ്രക്രിതിയുടെ നാശം ഏറെ അകലെ ആകില്ല
ഇളം പുല്ലുകൾക്ക് തീ പിടിച്ചെന്ന് പറയുകയും, അതിലേക്ക് ഒരു ബാലൻ നടന്നു കയറുന്നെന്ന് പറയുകയും, പിന്നീട് അത് സൂര്യ പ്രകാശമാണെന്ന് തിരിച്ചറിയുകയും, അവസാനം ബാലൻ വെന്തു പോയതായുമാണ്, ചുരുക്കത്തിൽ പോസ്റ്റിലെ വിവരണം.
ആഗോള താപനത്തിന്റെ ഭീകരതയെ കടുകോളം കാട്ടിത്തരാൻ പോസ്റ്റിനായില്ല. എന്നാൽ തീ, ആരെയെങ്കിലും വിഴുങ്ങാൻ വരികയല്ല, മറിച്ച് മനുഷ്യൻ തീയിലേക്ക് നടന്നു പോകുകയുമാണിതിൽ. ഇത് വിചിത്രമായി തോന്നി. കഥാകൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നറിയാൻ താല്പര്യമുണ്ട്. അറിയിക്കുമല്ലോ?
സ്നേഹ പൂർവ്വം വിധു
nanayitundalo
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ