പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂൺ 24, 2011

കിളികള്‍ക്കായി....


.
സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ജൂണ്‍ 14 ന് പക്ഷിനിരീക്ഷകനായിരുന്ന കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) അനുസ്മരണം നടത്തി. വിദ്യാരംഗം കണ്‍വീനര്‍ രേഷ്മാ കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ പക്ഷികള്‍, പക്ഷികളും മനുഷ്യരും എന്നീ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. തൂവല്‍ക്കുപ്പാക്കാരുടെ വിസ്മയലോകം എന്ന വീഡിയോ പ്രദര്‍ശനം നടത്തി. കേരളത്തിലെ വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ചും അവയുടെ കൂടൊരുക്കലും തീറ്റ തേടലും എല്ലാം അറിയാന്‍ കഴിഞ്ഞു.നമ്മുടെ പരിസരത്തുള്ള പക്ഷികളെ നിരീക്ഷിക്കാനുള്ള ആഗ്രഹവും ഞങ്ങള്‍ക്കുണ്ടായി.

1 അഭിപ്രായം:

Sahani R. പറഞ്ഞു...

ദിനാചരണങ്ങളില്‍ ഐ.ടി.സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സമീപനം നന്നായിട്ടുണ്ട്. തികച്ചും ഉചിതമായ ചിത്രമാണ് ഇന്ദുചൂഢന്‍ സ്​മരണദിനം പ്രദര്‍ശിപ്പിച്ചത്.

ഇ-വായന നന്നായിരിക്കുന്നു. ഏല്ലാ ആശംസകളും