പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 14, 2007

അമ്മാവന്‍ പാറയിലേക്ക്‌ പോകാം


നെടുമങ്ങാട്ടില്‍ നിന്ന് അഞ്ച്‌ കിലോമീറ്റര്‍ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവന്‍ പാറ.ഇതിനു മുകളില്‍ നിന്ന് നേൊക്കുമ്പേൊള്‍ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാന്‍ കഴിയുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. അമ്മാവന്‍ പാറയില്‍ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാര്‍ വെടിവച്ച്‌ തകര്‍ത്തു ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്‌. വെറുതെ പാര്‍ക്കിലും, ബീച്ചിലുംഅലയാതെ അമ്മാവന്‍ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....
-സോണിത്ത്‌

2 അഭിപ്രായങ്ങൾ:

കുട്ടു | Kuttu പറഞ്ഞു...

Ok. we are planning to go.

അജ്ഞാതന്‍ പറഞ്ഞു...

അമ്മാവന്‍ പാറ ഞങ്ങളുടെ ധ്യാന കേന്ദ്രമായിരുന്നു . കാഴ്ചകളുടെ വിസ്മയങള്‍ തന്ന ഔന്നത്യം.ഏകാന്ത യ്വവനം അനശ്വരമാക്കിയ നിശംബ്ദ രാത്രികളില്‍ അവിടം ഒരു സര്‍വകലാശാല ആവുകയായിരുന്നു ....
അനില്‍