വെള്ളിയാഴ്‌ച, നവംബർ 02, 2007
സ്കൂളിന്റെ ചരിത്രത്താളിലേയ്ക്ക്.
1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള സ്ഥാപിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് കരിപ്പൂര്‍ ഗവ. എച്ച്.എസ്സ്.ആയിത്തീര്‍ന്നത്.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ള.ആദ്യം മൂന്നാം ക്ലാസ്സുവരെയും തുടര്‍ന്ന് അഞ്ചാം ക്ലസ്സുവരെയും ക്ലസ്സ് നടത്തിയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി പീതാംബരന്‍ നായരാണ്. ജ്ഞാനമുത്തു,ദാക്ഷായണിടീച്ചര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി.1975 ഒക്‌ടോബറില്‍ യു.പി.സ്കൂളായി.തുടര്‍ന്ന് 1981ല്‍ എച്.എച്ച്.എസ്.ആയി.1982,മാര്‍ച്ച് ആദ്യ എസ്.എസ്.എല്‍.സി.വിജയം പൂജ്യമായിരുന്നു.ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ 1050 ഓളം കുട്ടികള്‍ പഠിക്കുന്നു.45ജീവനക്കാരുണ്ട്.നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ വ്യത്യസ്തമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളും ഞങ്ങളുടേതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ