പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 29, 2007

കണക്കിന്റെ രസായനം

രേ ആകൃതിയും വലിപ്പവുമുള്ള പത്ത്‌ നാണയങ്ങള്‍.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകള്‍.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കില്‍ ഉള്ള നാണയങ്ങള്‍ മാത്രം രണ്ട്‌ ഗ്രാം തൂക്കമുള്ളവയാണ്‌.ഏതടുക്കിലാണ്‌ തൂക്കക്കൂടുതലുള്ള നാണയങ്ങള്‍ ഉള്ളത്‌?[ഒരിക്കല്‍ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയില്‍ ബി.പി.ഒ. ശ്രീ.ചന്ദ്രശേഖരന്‍ ഉന്നയിച്ച രസക്കണക്കാണിത്‌.

-ശാന്തി
പത്ത്‌.എ

2 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

ഓരോ അടുക്കില്‍ നിന്നും വ്യത്യസ്ത എണ്ണം നാണയങ്ങള്‍ എടുക്കുക. എല്ലാം കൂടി തൂക്കിനോക്കുക. കൂടുതല്‍ കാണുന്ന തൂക്കത്തില്‍ നിന്നു് ഏതു കൂട്ടത്തിലെ നാണയമാണു കൂടുതലെന്നു മനസ്സിലാവും.

Umesh::ഉമേഷ് പറഞ്ഞു...

എന്റെ ബ്ലോഗിലിട്ട കമന്റു കണ്ടു. വ്യത്യസ്ത എണ്ണം എന്നതാണു് ഇവിടെ പ്രധാന കാര്യം.

ആദ്യത്തേതില്‍ നിന്നു് ഒന്നു്, രണ്ടാമത്തേതില്‍ നിന്നു രണ്ടു് എന്ന പ്രസിദ്ധമായ ഉത്തരം പറയാഞ്ഞതു മനഃപൂര്‍വ്വമാണു്. ഓരോ അട്ടിയിലും 10 നാണയങ്ങള്‍ക്കു പകരം 100 നാണയങ്ങള്‍ വീതമുണ്ടെന്നു കരുതുക. എടുക്കുന്ന നാണയങ്ങള്‍ 1, 2, ... എന്നിങ്ങനെ വേണമെന്നില്ല. ആദ്യത്തേതില്‍ നിന്നു 23, രണ്ടാമത്തേതില്‍ നിന്നു 31, മൂന്നാമത്തേതില്‍ നിന്നു 7 എന്നിങ്ങനെ ആയാലും മതി. എണ്ണം വ്യത്യസ്തമായാല്‍ തൂക്കത്തിന്റെ വ്യത്യാസത്തില്‍ നിന്നു് ഉത്തരം കണ്ടുപിടിക്കാം.

ഇവിടെ ഓരോ അട്ടിയിലും 10 നാണയങ്ങളും ആകെ 10 അട്ടിയും മാത്രമുള്ളതുകൊണ്ടു് ആകെ ഒരുത്തരമേ ഉള്ളൂ. 1, 2, 3, ..., 10 എന്നീ എണ്ണം നാണയങ്ങള്‍ അട്ടികളില്‍ നിന്നെടുക്കുക. ഇവ ഈ ക്രമത്തില്‍ത്തന്നെ വേണമെന്നില്ല. ആദ്യത്തേതില്‍ നിന്നു് 6, രണ്ടാമത്തേതില്‍ നിന്നു് 3, എന്നിങ്ങനെ ആയാലും മതി. ഓരോന്നില്‍ നിന്നും എത്ര എടുത്തു എന്നു് ഓര്‍ത്തിരുന്നാല്‍ മതി.

പസിലുകള്‍ക്കു് സാധാരണയായി എളുപ്പമുള്ള ഒരു unique ഉത്തരമുണ്ടാവും. ഇവിടെയും അതു തന്നെ. പക്ഷേ ആ ഉത്തരം മലയാളം പദ്യം പഠിക്കുന്നതു പോലെ കാണാതെ പഠിച്ചാല്‍ പോരാ. ആ പസിലിനും അപ്പുറത്തേയ്ക്കു ചിന്തിച്ചു് എന്തുകൊണ്ടു അങ്ങനെ വരുന്നു എന്നു നോക്കണം. നിത്യജീവിതത്തില്‍ കിട്ടുന്ന പല പ്രശ്നങ്ങളും ഈ പസില്‍ പോലെ unique ഉത്തരം ഉള്ളവ ആണെന്നു വരികില്ല. പല ഉത്തരങ്ങളില്‍ നിന്നു നല്ലതു കണ്ടുപിടിക്കണം. അതിനു് അതിന്റെ അടിസ്ഥാനതത്ത്വം മനസ്സിലാക്കണം.

സ്കൂള്‍കുട്ടികളായ നിങ്ങളുടെ ഈ സംരംഭം വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. തുടരുക. ഞാന്‍ സ്ഥിരമായി വായിക്കാം.

ഞാനും ഒരു പസ്സില്‍ ബ്ലോഗ് നടത്തുന്നുണ്ടു്. ഇവിടെ. പക്ഷേ അതിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കു് അല്പം ബുദ്ധിമുട്ടുള്ളവയായേക്കാം.